വൈദ്യരത്നം പി.എസ് വാര്യരുടെ കോട്ടക്കൽ ആര്യവൈദ്യശാല ആയ്യുർവേദിക് ഹോസ്പിറ്റൽ & റിസർച്ച് സെൻറർ കോട്ടക്കൽ ഈസ്റ്റ് ബ്ലോക്കിൻ്റെ ഒന്നാം വാർഷിക ആഘോഷം മാനേജിംഗ് ട്രസ്റ്റി & ചീഫ് ഫിസിഷ്യൻ ഡോ.പി മാധവൻകുട്ടി വാര്യർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആധുനിക സജീകരണങ്ങളോട് കൂടിയ ഫിസിയോതെറാപ്പി വിഭാഗത്തിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ എ.എച്ച് & ആർ.സി ഈസ്റ്റ് ബ്ലോക്ക് ചീഫ് മെഡിക്കൽ ഓഫീസർ & സൂപ്രണ്ട് ഡോ. പി.ആർ രമേഷ് ട്രസ്റ്റിമാരായ ഡോ.കെ മുരളിധരൻ ഡോ.പി രാംകുമാർ, ജോയൻറ് ജനറൽ മാനേജർമാരായ പി.രാജേന്ദ്രൻ, ഗ്രുപ്പ് ക്യാപ്റ്റൻ യു.പ്രദീപ്, വിവിധ വകുപ്പ് മേധാവികൾ, യൂണിയൻ പ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വൈകുന്നേരം പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച ദുര്യോധനവധം കഥകളിയും ഉണ്ടായിരുന്നു
0 അഭിപ്രായങ്ങള്‍