കോട്ടക്കൽ: കോട്ടക്കലിൽ വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിൻ്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്.
പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ആണ്. വൈകിട്ട് കുട്ടിയെ കാണാതെ ആയപ്പോൾ തിരച്ചിലിലാണ് വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവ്: മുഹ്സിന. സഹോദരങ്ങൾ : ഹനാൻ, ഫാത്തിമ സഫ.
0 അഭിപ്രായങ്ങള്‍