ഷവര്‍മ വില്‍പന ; ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്


സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി 942 പരിശോധന നടത്തി. നിലവാരം ഉയര്‍ത്താന്‍ 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് 3.43 ലക്ഷം രൂപ പിഴയിട്ടു. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍