ശശി തരൂര്‍ എം.പി മലപ്പുറം ഡി.സി.സിയില്‍ എത്തി. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എം.എല്‍.എ എ.പി അനില്‍കുമാര്‍ അടക്കം പ്രമുഖ നേതാക്കളില്‍ പലരും പരിപാടിയില്‍ നിന്നു വിട്ടുനിന്നു. വിട്ടുനില്‍ക്കുന്നതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടാന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡി.സി.സിയില്‍ ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിരുന്നില്ലെന്നാണ് വി.എസ് ജോയ് പറഞ്ഞത്. അതേസമയം മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ ഡി.സി.സിയില്‍ സ്വീകരിച്ചത്.
അതേസമയം മുസ്ലിം ലീഗ് നേതൃത്വം ഇരുകൈയ്യും നീട്ടിയാണ് ശശി തരൂരിനെ സ്വീകരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പാണക്കാടെത്തി. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ലെന്നും സംസ്ഥാന നേതാവാണെന്നും കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
0 അഭിപ്രായങ്ങള്‍