പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട ; 9000 പായ്ക്കറ്റ് ഹാന്‍സുമായി 2 പേര്‍ പിടിയില്‍


ട്ടോറിക്ഷയില്‍ ജില്ലയിലേക്ക് കടത്തിയ  അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന 9000 പായ്ക്കറ്റ് ഹാന്‍സുമായി  രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് പിടിയിലായത്. 

ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക്  പാസഞ്ചര്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ  9000 പായ്ക്കറ്റ് ഹാന്‍സുമായാണ് രണ്ട് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറ സ്വദേശികളായ മലയില്‍ താഴത്തേതില്‍ മൊയ്തീന്‍കുട്ടി(40), മണ്ണാര്‍കുന്നത്ത് മുഹമ്മദാലി (37) എന്നിവരെയാണ് പെരിന്തല്‍മണ്ണ CI  സുനില്‍ പുളിക്കല്‍, SI C.K.നൗഷാദ് എന്നിവരടങ്ങുന്ന സംഘം  അറസ്റ്റ് ചെയ്തത്. 

ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് ലഹരിയുല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ C.P.മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ ASI ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍