കോട്ടക്കൽ :- വാക്സിന്റെ അപര്യാപ്‌തത മൂലം ഇപ്പോൾ വാക്സിൻ നല്കാൻ സാധിക്കുന്നില്ല.


അറിയിപ്പ്:-

വാക്സിന്റെ അപര്യാപ്‌തത മൂലം ഇപ്പോൾ വാക്സിൻ നല്കാൻ സാധിക്കുന്നില്ല. ആയതിനാൽ രണ്ടാം ഡോസ് വാക്സിൻ ചെയ്യേണ്ടവരുടെ മുൻഗണന പട്ടിക തയ്യാറാക്കി ഓരോരുത്തരെയും അറിയിക്കുന്നതാണ്.

രണ്ടാം ഡോസ്  വാക്സിൻ എടുക്കേണ്ടവരുടെ വിവരങ്ങൾ ലഭിക്കാൻ വേണ്ടി തയ്യാറാക്കുന്ന ഗൂഗിൾ ഫോമിൽ
ഓരോ RRT മാരും കൗൺസിലർമാരും അവരവരുടെ വാർഡിലുള്ള രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവരുടെ വിവരങ്ങൾ (പേര്, ഫോൺ നമ്പർ, ആദ്യ ഡോസ് എടുത്ത തിയ്യതി തുടങ്ങിയവ) എന്റർ ചെയ്യുക.  ഈ കിട്ടിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ആദ്യ ഡോസ് എടുത്ത തിയ്യതി അനുസരിച്ചു 45 വയസ്സിനു മുകളിലുള്ളവരുടെ രണ്ടാം ഡോസ് പട്ടിക തയ്യാറാക്കുന്നതുമാണ്.

വാക്സിൻ എടുക്കേണ്ടവരുടെ പേരും സമയവും ടോക്കൺ നമ്പറും തലേ ദിവസം RRT ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്നതാണ്.   ആ വിവരം RRT മെമ്പർമാർ/കൗൺസിലർമാർ വഴി ആളുകളെ അറിയിക്കുന്നതും അതുവഴി സുഗമമായ രീതിയിൽ തിരക്കൊഴിവാക്കി വാക്സിൻ നല്കാൻ സാധിക്കുകയും ചെയ്യുന്നതാണ്.

വാക്സിൻ എടുക്കാൻ വേണ്ടി എല്ലാവരും ഒന്നിച്ചു വരുന്നതും അത് പോലെ ക്യാമ്പ് സംഘടിപ്പിക്കുന്നതുമൊക്കെ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നകാര്യമായതിനാൽ അത് പ്രായോഗികമല്ല.  ആദ്യ ഡോസ് ചെയ്യേണ്ടവർക്കുള്ള കാര്യങ്ങളും  
വാക്സിൻ ലഭ്യമാകുന്ന മുറക്ക് അനുസരിച്ചു അറിയിക്കുന്നതാണ്.

ഹെൽത്ത് സെന്ററിൽ ദിനംപ്രതി 150 ൽ കൂടുതൽ ടെസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ ടെസ്റ്റ് കിറ്റിന്റെ ലഭ്യതക്കുറവുമൂലം മുൻപ് കുറച്ചു പേർക്കേ ചെയ്യാൻ സാധിക്കുന്നുള്ളൂ. ടെസ്റ്റ് ചെയ്യാൻ വേണ്ടി വരുന്നവരുടെ  എണ്ണം കൂടുന്നുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ പോയി ടെസ്റ്റ് നടത്തതാണ് പലരും വിമുഖരുമാണ്.  ഈ സാഹചര്യത്തിൽ ആയതിനാൽ പനി, ജലദോഷം, തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ  പുറത്തിറങ്ങി നടക്കാതിരിക്കാൻ എല്ലാവരും ശ്രദ്ദിക്കേണ്ടതാണ്. ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്ന മുറക്ക് കൂടുതൽ ടെസ്റ്റുകൾ ചെയ്യാൻ ആരംഭിക്കുന്നതാണ്.


ചെയർപേഴ്സൻ.
(ബുഷ്‌റ ഷബീർ),
കോട്ടക്കൽ നഗരസഭ.
             &
മെഡിക്കൽ ഓഫീസർ
(Dr. സയ്യിദ് ഫസൽ)
FHC, കോട്ടക്കൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍