സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. ശനി. ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി.
കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും. കടകളുടെ പ്രവർത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തി. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു.
വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കും. രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണമെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനമായി.
0 അഭിപ്രായങ്ങള്‍