തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ആദ്യം പ്രഖ്യാപിച്ച അഡ്വ. അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
മണ്ഡലത്തിൽ
ലീഗിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് കെ.പി.എ
മജീദിനെയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ
പ്രതിഷധവുമായി പ്രവർത്തകർ രംഗത്തെത്തി. വിഷയം പാണക്കാട് വരെയെത്തി.
തിരൂരങ്ങാടിയിൽ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രവർത്തകർക്കിടയിൽ
അമർഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ സിപിഐ
തീരുമാനിച്ചത്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നിയാസ് പുളിക്കലത്തിനെ
സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
നിയാസിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകുമെന്നാണ്
വിലയിരുത്തൽ.
Courtesy - 24 News
0 അഭിപ്രായങ്ങള്‍