രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു ; വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം


രാജ്യത്ത് തുടർച്ചയായി കൊവിഡ് കേസുകൾ ഉയരുന്നു. നാല് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 40,953 പോസിറ്റീവ് കേസുകളും 188 മരണവുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ, റിപ്പോർട്ട് ചെയ്തത് മുപ്പതിനായിരത്തിലധികം പോസിറ്റീവ് കേസുകളും , 99 മരണവുമാണ്. ഇതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മുംബൈയിൽ മോളുകൾ സന്ദർശിക്കുന്നവർക്ക് ഇന്നുമുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

അതേസമയം മധ്യപ്രദേശ് ,തമിഴ്‌നാട് ,രാജസ്ഥാൻ,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ മാസം 25 മുതൽ രാജസ്ഥാനിൽ എത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫികറ്റ് നിർബന്ധമാക്കി. സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്ന വരെ അടഞ്ഞു കിടക്കുമെന്നും സർക്കാർ അറിയിച്ചു.

Courtesy - 24 News

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍