മലപ്പുറം: പിന്‍വാതില്‍ നിയമനത്തിനെതിരെ എം എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റ് കവാടത്തിന് മുമ്പില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേട് മറിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍മുണ്ടായത്.
രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ 60 ഓളം വരുന്ന പ്രവര്‍ത്തകരില്‍ 10 ഓളം പേര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേടിന് മുകളില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ച് നിലയിരുപ്പിച്ചു. തുടര്‍ന്ന് നേതാക്കള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നേതാക്കളുടെ പ്രസംഗ പരിപാടികള്‍ അവസാനിച്ചതോടെ ബാരിക്കേടിന് മുകളില്‍ നിലയിറുപ്പിച്ച പ്രവര്‍ത്തകര്‍ സിവില്‍ സ്‌റ്റേഷന്‍ കവാടത്തിലെ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമം നടത്തി. ഈ സമയത്ത് പോലീസ് ഇടപ്പെട്ടു പ്രവര്‍ത്തകരെ പിന്തിരിപ്പാന്‍ ലാത്തി വീശി. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തില്‍ 12 ഓളം പ്രവര്‍ത്തകര്‍ക്കും മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ സതീഷ് കുമാറിനും പരുക്കേറ്റു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. രണ്ട് മണിക്കൂറോളം നേരം നഗരത്തില്‍ ഗതാഗത കൂരുക്കും നേരിട്ടു.
0 അഭിപ്രായങ്ങള്‍