ആഴക്കടൽ മത്സ്യബന്ധന എം.ഒ.യു പുനഃപരിശോധിക്കാൻ സർക്കാർ നീക്കം


ആഴക്കടൽ മത്സ്യബന്ധന എംഒയു പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനം. ധാരണാപത്രം റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. ധാരണാപത്രത്തിലെ നിർദേശങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിയമ വിരുദ്ധമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ റദ്ദാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം.

ധാരണാപത്രത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ധാരണാപത്രത്തിൽ നിയമവിരുദ്ധമായി ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടിരിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധന എംഒയു വിവിദമായ പശ്ചാത്തലത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരേയും ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇതിന് ചുവടുപിടിച്ചാണ് എംഒയു പുനഃപരിശോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Courtesy - 24 News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍