സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളിൽ മഞ്ഞു വീഴ്ചയും ഉണ്ടാകും. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.
തബൂക്, അൽജൂഫ്, വടക്കൻ അതിർത്തി, മദീന, ഹായിൽ, മക്ക, ഖസീം, കിഴക്കൻ പ്രവിശ്യ, റിയാദ്, അസീർ, അൽബാഹ, ജിസാൻ, നജ്‌റാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇടിമിന്നലിനും മഴയ്ക്കും സാധ്യത ഉള്ളത്. ചില ഭാഗങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സമീപ
പ്രദേശങ്ങളിലും ഇടി മിന്നലിനും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
തബൂക്കിലും, വടക്കൻ അതിർത്തി പ്രദേശങ്ങളിലും, അൽജൂഫിലുമുള്ള ഉയര്ന്ന
പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ട്. സുരക്ഷാ മുൻകരുതൽ
സ്വീകരിക്കണമെന്നും അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങരുതെന്നും
സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
Courtesy - 24 News
0 അഭിപ്രായങ്ങള്‍