മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന്റെ അമ്മയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ
പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
ജാമ്യം അനുവദിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി അഞ്ചുദിവസത്തെ
ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഈ അഞ്ചുദിവസവും ഉത്തര്‍പ്രദേശ്
പൊലീസിന്റെ സുരക്ഷയിലായിരിക്കും സിദ്ദിഖ് കാപ്പന്‍. മാധ്യമങ്ങളോടോ
മറ്റേതെങ്കിലും തരത്തില്‍ മറ്റുള്ളവരുമായോ ബന്ധപ്പെടരുതെന്നും സിദ്ദിഖ്
കാപ്പനോട് കോടതി നിര്‍ദ്ദേശിച്ചു.
Courtesy - 24 News
0 അഭിപ്രായങ്ങള്‍