മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാള്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിക്കുകയായിരുന്നു.
ലോക്ക് ഡൗണിന് മുന്‍പാണ് പെണ്‍കുട്ടിയെ സമൂഹ മാധ്യമം വഴി യുവാവ് പരിചയപ്പെട്ടത്. ശേഷം മയക്ക് മരുന്ന് നല്‍കി നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ഇടയില്‍ ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിക്ക് വീട്ടുകാര്‍ അറിയാതെ യുവാവ് വീട്ടിലും മയക്ക് മരുന്ന് എത്തിച്ചു കൊടുത്തു. പിന്നീട് യുവാവിന്റെ സഹായത്താല്‍ ഇയാളുടെ സുഹൃത്തുക്കള്‍ കുട്ടിയെ വീട്ടില്‍ എത്തി ഉപദ്രവിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരില്‍ ചിലരാണ് സംഭവം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുന്നത്. കുട്ടിക്ക് വേണ്ട ചികിത്സകള്‍ നല്‍കി വരുന്നതായും സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിക്കുമെന്നും അധികൃതര്‍. കൗണ്‍സിലിംഗിനിടലാണ് കൂടുതല്‍ വിവരം പുറത്തറിഞ്ഞത്. ബാല ക്ഷേമ സമിതി കുട്ടിയെ ഏറ്റടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കല്‍പ്പകഞ്ചേരി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.
Courtesy - 24 News
0 അഭിപ്രായങ്ങള്‍