ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നു. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മാന്നാറിൽ നിന്ന് 30 കിലോമീറ്ററും പാമ്പനിൽ നിന്ന് 110 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 310 കിലോമീറ്ററും അകലെയുമാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം. ഇന്ന് രാത്രിയോടു കൂടിയോ നാളെ പുലർച്ചയോടു കൂടിയോ ബുറേവി തമിഴ്നാട് തീരം തൊടും. ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം പൊന്മുടിക്ക് അടുത്തുകൂടി ബറേവി കേരളത്തിൽ പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരളത്തിലും, തമിഴ്നാട് തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
0 അഭിപ്രായങ്ങള്‍