കേസ് സംബന്ധിച്ച് ഷാജി പാര്‍ട്ടി ഉന്നതാധികാര
സമിതിയില്‍ നല്‍കിയ മറുപടി പൂര്‍ണ തൃപ്തികരമാണെന്ന് കണ്ടാണ് നേതൃത്വം
പിന്തുണ നല്‍കിയത്. അറസ്റ്റിലായ എം സി ഖമറുദ്ദീന്റെ വിഷയത്തിലും
പാര്‍ട്ടിക്ക് അനുകൂല നിലപാടാണ്. ഇന്നലെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി
യോഗത്തിലേക്ക് കെ എം ഷാജി എം എല്‍ എയെ വിളിച്ചുവരുത്തി വിശദീകരണവും
തേടുകയായിരുന്നു. തുടര്‍ച്ചയായ ഇഡി ചോദ്യം ചെയ്യലിന്റെ
പശ്ചാത്തലത്തിലായിരുന്നു നടപടി.
തനിക്കെതിരെയുള്ള കേസുകളെ സംബന്ധിച്ച്
പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കാനും വിഷയത്തില്‍ പാര്‍ട്ടി നിലപാട്
അറിയുന്നതിനുമാണ് ഷാജിയെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പാണക്കാട്
ആരംഭിച്ച യോഗത്തിലേക്ക് 11 മണിയോടെയാണ് ഷാജിയെത്തിയത്. തുടര്‍ന്ന് ഒരു
മണിക്കൂറിലധികം സമയം നേതൃത്വവുമായി ചര്‍ച്ച നടത്തി. നേതൃത്വത്തവുമായി
ചര്‍ച്ചക്ക് ശേഷം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കെ എം
ഷാജി പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരിക്കാതെ അദ്ദേഹം കാറില്‍
യാത്ര തിരിച്ചു.
പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണ് ഷാജി
വന്നതെന്നും ഇക്കാര്യത്തില്‍ മറ്റ് കാര്യങ്ങളിലെന്നും പി കെ
കുഞ്ഞാലിക്കുട്ടി സംഭവത്തിന് വിശദീകരണം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് കേസ്
അന്വേഷിക്കേട്ടെയും എന്നാല്‍ അതിനിടെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്
പ്രതികാരം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍
കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് മാസത്തിനകം കാലാവധി
കഴിയാന്‍ പോകുന്ന സര്‍ക്കാര്‍ നെറിക്കെട്ട രാഷ്ട്രീയമാണ് കാണിക്കുന്നത്.
ഇതിനെ പാര്‍ട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം വിശദീകരിച്ചു.
എം സി കമറുദ്ദീന്‍ എം എല്‍ എയുടെ വിഷയങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് മുന്നണി
നീക്ക് പോക്കുകളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. പാണക്കാട് യോഗത്തില്‍
ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം
പി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി വി അബ്ദുല്‍ വഹാബ്, എം കെ മുനീര്‍, കെ
പി എ മജീദ് യോഗത്തില്‍ സന്നിഹിതരായിരുന്നു.
0 അഭിപ്രായങ്ങള്‍