തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ഭരണ തുടർച്ചക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്ന് കൺവൻഷൻ പ്രഖ്യാപിച്ചു. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഓരോ യു.ഡി.എഫ് പ്രവർത്തകരും തയ്യാറാകണമെന്ന് കൺവൻഷൻ അഹ്വാനം ചെയ്തു.
കൺവൻഷൻ പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സേതുമാധവൻ അധ്യക്ഷത വഹിച്ചു. അറഫാത്ത്, സാജിദ് മങ്ങാട്ടിൽ, പി.ഉസ്മാൻ കുട്ടി, പാറോളി മൂസക്കുട്ടി ഹാജി, ഗോപികൃഷ്ണൻ, കെ. കെ. നാസർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍