കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയില്‍ അധികം വിലവരും. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ശുചിമുറിയിലെ ചവറ്റു കൊട്ടക്ക് അടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. സംഭവത്തില്‍ എയര്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.

Courtesy - 24 News

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍