വീട്ടിൽ പൂട്ടിയിട്ട് 6 വയസുകാരിക്കും 4 വയസുകാരനും അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ് കുട്ടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.
മമ്പാട് സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശിയായ തങ്കരാജന്റെ ആറും നാലും വയസുള്ള കുട്ടികൾക്കാണ് പരിക്ക്, തങ്കരാജും, രണ്ടാം ഭാര്യ മാരിയമ്മുവും ചേർന്നാണ് മാസങ്ങളായി കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത്.ആറ് വയസുകാരിയായ മകൾ പത്മപ്രിയയുടെ മുഖത്ത് അടി കൊണ്ട് കണ്ണുകൾ വീങ്ങിയ അവസ്ഥയിലാണ്.ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടകം ഉപയോഗിച്ച് തീ പൊള്ളൽ ഏൽപ്പിച്ച പാടുകൾ ഉണ്ട്.4 വയസുകാരനായ മകൻ ദുവനേശനും ശരീരികമാകെ പരിക്കുണ്ട്.
ബുധനാഴ്ച്ച രാവിലെ 10.30 തോടെ അടുത്ത റൂമിലെ ബംഗാൾ സ്വദേശിയാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്.മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.ഉമൈമത്തിന്റെ നേത്യത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർ, നാട്ടുകാർ, മമ്പാട് വാട്ട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ എന്നിവർ ചേർന്ന് മമ്പാട് സ്വകാര്യ ലോഡ്ജിൽ എത്തി വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി.രക്ഷിതാക്കളെ തൊഴിൽ സ്ഥലത്തു നിന്നും വിളിച്ച് വരുത്തി പോലിസിന് കൈമാറി.മാസങ്ങളായി ഇവർ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ലോഡ്ജിൽ താമസിക്കുന്നവർ പറഞ്ഞു.പത്മപ്രിയക്ക് സ്കാനിംഗ് നടത്താനും ഡോക്ടർ നിർദ്ദേശിച്ചു.കുട്ടികളെ രക്ഷിതാക്കൾക്ക് ഒപ്പം അയക്കാൻ കഴിയില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ഉമൈമത്ത് പറഞ്ഞു.രക്ഷിതാക്കളെ നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
0 അഭിപ്രായങ്ങള്‍