തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പുറത്തുള്ള ഏതെങ്കിലും സംഘടനയുമായോ മുന്നണിയുമായോ ഒരു സഖ്യവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫില്‍ താത്പര്യമുള്ള വ്യക്തികളും സംഘടനകളും പിന്തുണയ്ക്കുന്നുണ്ടാകാം. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി റിബലായി മത്സരിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ' മീറ്റ് ദ ലീഡര്‍ ' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ ജനങ്ങള്‍ വിധിയെഴുതും. മുസ്‌ലിം ലീഗ് ജനപ്രതിനിധികളെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ കുരുക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബി നടപ്പാക്കുമ്പോള്‍ തന്നെ പോരായ്മകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ സുതാര്യത നഷ്ടപ്പെട്ടെന്നും ഓഡിറ്റ് ഇല്ലാത്തത് അഴിമതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
0 അഭിപ്രായങ്ങള്‍